---
title: "അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു"
english_title: "Anti Drug Assembly Formed At Adakathode St Josephs High School Kelakam Police Awareness Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383016/anti-drug-assembly-formed-adakathode-st-josephs-high-school-16092026`"
published_at: "2026-09-17T04:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab256376304_1000295578.jpg"
keywords: ["Adakkathodu", "Anti drug day"]
---

# അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു

> **Lead Summary:** **അടക്കാത്തോട്**: സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടികളെയും മുതിർന്നവരെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് ചേർത്താണ് ലഹരി വിരുദ്ധ സഭ രൂപീകരിച്ചത്.

## Article Content

**അടക്കാത്തോട്**: സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടികളെയും മുതിർന്നവരെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് ചേർത്താണ് ലഹരി വിരുദ്ധ സഭ രൂപീകരിച്ചത്.

സ്കൂൾ പി ടി എ പ്രസിഡണ്ട് ബേബി കാരക്കാട്ട് അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മെൽബിൻ വിൻസെന്റ്, എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ജയിംസ് കെ എ, ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, വാർഡ് മെമ്പർ ബിനു എടാൻ എന്നിവർ സംസാരിച്ചു.

എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ സോളി ജോസഫ്, ഔസേപ്പച്ചൻ, ഷൈജൻ, ജോഷി ജോസഫ്, ലഹരി വിരുദ്ധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383016/anti-drug-assembly-formed-adakathode-st-josephs-high-school-16092026`)